കരുനാഗപ്പള്ളി : അയൽവാസിയായ പെൺകുട്ടിക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്നാരോപിച്ച് ചവറ പൊലീസ് രജിസ്റ്റർ ചെയ്ത പോക്‌സോ കേസിൽ പ്രതി ചിറ്റൂർ പൊന്മന മുല്ലമംഗലത്ത് വീട്ടിൽ സുനിൽകുമാർ എന്ന് വിളിക്കുന്ന കുട്ടനെ (45) വെറുതെ വിട്ടു. കരുനാഗപ്പള്ളി സ്പെഷ്യൽ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി എഫ്.മിനിമോൾ ആണ് ഉത്തരവിട്ടത്. അയൽവാസികളായ കുടുംബങ്ങൾ തമ്മിലുള്ള വഴക്കിനെ തുടർന്ന് കളവായി കെട്ടിച്ചമച്ച കേസാണ് എന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. . പ്രതിക്കുവേണ്ടി അഭിഭാഷകരായ മഠത്തിനേത്ത് കെ.വിജയൻ, അധീപ് വിജയ് എന്നിവർ ഹാജരായി.