ചാത്തന്നൂർ: കല്ലുവാതുക്കൽ അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ നിർദ്ധന യുവതികൾക്ക് മാംഗല്യഭാഗ്യമൊരുക്കുന്നു.
അമ്മ മകൾക്ക് ഒരു മാംഗലഭാഗ്യം എന്ന പദ്ധതി പ്രകാരം തിരഞ്ഞെടുക്കപ്പെടുന്ന മൂന്ന് യുവതികൾക്കാണ് സ്വർണവും വിവാഹ വസ്ത്രവും വിഭവ സമൃദ്ധമായ സദ്യയും ഒരുക്കി വിവാഹം നടത്തുന്നത്. താത്പര്യമുള്ള വധൂവരന്മാരുടെ രക്ഷിതാക്കൾ 31നു മുമ്പ് അമ്മ ചാരിറ്റബിൽ
ട്രസ്റ്റിന്റെ കല്ലുവാതുക്കലുള്ള ഹെഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ട്രസ്റ്റ് ചെയർമാൻ വി.എസ്. സന്തോഷ് കുമാർ അറിയിച്ചു. ഫോൺ: 9567602008, 8075912220