ചവറ :പന്മന സുബ്രഹ്മണ്യസ്വാമി ക്ഷേത്രോത്സവം പൂരാഘോഷത്തോടും ആറാട്ടോടും കൂടി സമാപിച്ചു. ഇന്നലെ വൈകിട്ട് 4ന് തിരുമുമ്പിലെ മേളത്തോടെ പന്മന പൂരത്തിന് തുടക്കമായി. സിനിമാ നടൻ സുരാജ് വെഞ്ഞാറമൂട് ഉദ്ഘാടനം ചെയ്തു. ഡോ.സുജിത്ത് വിജയൻപിള്ള എം.എൽ.എ അദ്ധ്യക്ഷനായി. ജില്ലാ പഞ്ചായത്തംഗം സി.പി.സുധീഷ് കുമാർ, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശ്ശേരി, കോലത്ത് വേണുഗോപാൽ, പന്മന ബാലകൃഷ്ണൻ, പ്രസന്നൻ ഉണ്ണിത്താൻ, മാമൂലയിൽ സേതുക്കുട്ടൻ, കണിച്ചേരി ചന്ദ്രൻപിള്ള, വി.രാധാകൃഷ്ണൻ, കോലത്ത് ഗോപകുമാർ, പാലോട്ട് രമേശ് ബാബു തുടങ്ങിയവർ പങ്കെടുത്തു. ഗജവീരന്മാർ, ഫ്ലോട്ടുകൾ, പഞ്ചവാദ്യം തുടങ്ങിയവയുടെ അകമ്പടിയോടെ ആറാട്ടു ഘോഷയാത്ര ശങ്കരമംഗലം കാമൻകുളങ്ങര മഹാദേവ ക്ഷേത്രത്തിലെത്തി ആറാട്ടു കഴിഞ്ഞ് തിരിച്ചെത്തി ഉത്സവം കൊടിയിറങ്ങി.