കുളത്തൂപ്പുഴ: കത്തുന്ന ചൂടിന് ആശ്വാസമായി കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും വേനൽ മഴ ലഭിച്ചു. കഴിഞ്ഞ ദിവസം വൈകിട്ട് ആരരയോടെയാണ് അര മണിക്കൂറോളം നീണ്ട മഴപെയ്തത്. കുളത്തൂപ്പുഴ പഞ്ചായത്തിന്റെ മിക്ക പ്രദേശങ്ങളിലും മഴ ലഭിച്ചതായി നാട്ടുകാ‌ർ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയിലധികമായി പ്രദേശത്ത് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. മിക്കദിവസങ്ങളിലും ആകാശം മേഘാവൃതമാണ്. എങ്കിലും പ്രദേശത്ത് ശക്തമായ മഴ ഇനിയും ലഭിച്ചിട്ടില്ല. രാവിലെ മുതൽ മൂടിക്കെട്ടിയ അന്തരീക്ഷവും വരണ്ട നിലയിലുള്ള കാറ്റും ശക്തമായ ചൂടുമാണ് കുളത്തൂപ്പുഴയിലും പരിസര പ്രദേശങ്ങളിലും അനുഭവപ്പെടുന്നത്.