കൊട്ടാരക്കര: അഖില കേരള വിശ്വകർമ്മ മഹാസഭ താലൂക്ക് യൂണിയൻ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും കൊട്ടാരക്കര ആർ.ബി.പി ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.ആർ.ദേവദാസ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറൽ സെക്രട്ടറി പി.വാമദേവൻ അദ്ധ്യക്ഷനായി. ജനസംഖ്യയിൽ മൂന്നാം സ്ഥാനത്തുള്ള വിശ്വകർമ്മജരോട് മാറി മാറി വന്ന സർക്കാരുകൾ കാണിക്കുന്ന അവഗണന അവസാനിപ്പിക്കണമെന്നും ജാതി സെൻസസ് നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. യൂണിയൻ പ്രസിഡന്റ് എൻ.ഗോപാലകൃഷ്ണൻ വാർഷിക റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. സംസ്ഥാന സെക്രട്ടറിമാരായ പി.കെ. തമ്പി, കോട്ടയ്ക്കകം ജയകുമാർ, യുവജന സംഘം സംസ്ഥാന സെക്രട്ടറി ശ്രീജിത് ശിവൻ തുടങ്ങിയവർ സംസാരിച്ചു. കെ.മുരളീധരൻ ചടയമംഗലം, പി.സുരേഷ്കുമാർ കോഴിക്കോട്, എൻ.ഗോപാലകൃഷ്ണൻ കുഴിമതിക്കാട് എന്നിവരെ ഡയറക്ടർ ബോർഡ് അംഗങ്ങളായും മനോഹരൻ ആചാര്യ പവിത്രേശ്വരം ( പ്രസിഡന്റ്), കെ.നടരാജൻ തൃക്കണ്ണമംഗൽ, അനീഷ് കുമാർ കോട്ടുക്കൽ( വൈസ് പ്രസിഡന്റുമാർ), സുരേഷ് ഇരുമ്പനങ്ങാട് ( സെക്രട്ടറി), കെ.വിജയൻ എഴുകോൺ, സുരേഷ് കുമാർ,അനിൽകുമാർ( ജോയിന്റ് സെക്രട്ടറിമാർ), പി.സുരേഷ് കുമാർ വിലങ്ങറ( ട്രഷറർ) എന്നിവരെ താലൂക്ക് യൂണിയൻ ഭാരവാഹികളായും തിരഞ്ഞെടുത്തു.