
കൊട്ടാരക്കര: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരണമടഞ്ഞു. നെടുവത്തൂർ കിള്ളൂർ മിനി സദനത്തിൽ അജിത്ത് കുമാറാണ് (47) മരിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടോടെ കെട്ടാരക്കരയിൽ നിന്ന് കിള്ളൂരിലെ വീട്ടിലേക്ക് വരികയായിരുന്ന അജിത്ത് കുമാറിന്റെ ബൈക്കും കൊല്ലത്ത് നിന്ന് കൊട്ടാരക്കരയ്ക്ക് വരികയായിരുന്ന തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോറിയുമാണ് കൂട്ടിയിടിച്ചത്. സാരമായി പരിക്കേറ്റ അജിത്ത് കുമാറിനെ ഉടൻ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ പുലർച്ചെ മൂന്നോടെ മരിച്ചു. എഴുകോൺ പരുത്തുംപാറ കാഷ്യു ഫാക്ടറിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ജയന്തി. മക്കൾ: ആര്യ, അനന്യ. മാതാവ് നന്ദിനി. കൊട്ടാരക്കര പൊലീസ് കേസെടുത്തു.