കുണ്ടറ: മികച്ച തൊഴിൽ ലഭിക്കാനും അറിയുന്ന തൊഴിലിന് സർട്ടിഫിക്കറ്റ് ലഭിക്കാനുമുള്ള ആകർഷകമായ നൈപുണ്യ വികസന കോഴ്സുകളുമായി സെൻട്രൽ മിനിസ്ട്രി ഒഫ് ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗിന് കീഴിലുള്ള എംപ്ലോയബിലിറ്റി സ്കിൽ സെന്ററുകൾ.

ഓൺലൈൻ, ഓഫ് ലൈൻ, വിദൂര വിദ്യാഭ്യാസം എന്നിവയിലൂടെ നൈപുണ്യ വികസനത്തിനുള്ള സർട്ടിഫിക്കറ്റ്, ഡിപ്ലോമ, അഡ്വാൻസ്ഡ് ഡിപ്ലോമ, പി.ജി ഡിപ്ലോമ, മാസ്റ്റർ ഡിപ്ലോമ കോഴ്സുകളാണ് എംപ്ലോയബിലിറ്റി സെന്ററുകൾ നടത്തുന്നത്. കോഴ്സുകൾ വിജയകരമായി പാസാകുന്നവർക്ക് കേരളത്തിന് പുറമേ ഇതര സംസ്ഥാനങ്ങളിലും വിദേശരാജ്യങ്ങളിലും ഉദ്യോഗങ്ങൾക്കായി ഹാജരാക്കാവുന്ന അംഗീകൃത സർട്ടിഫിക്കറ്റുകളാണ് സ്കിൽ അക്കാഡമികളിൽ നിന്ന് ലഭിക്കുന്നത്. വിദഗ്ദ്ധരായ അദ്ധ്യാപകരാണ് ക്ലാസുകൾ നയിക്കുന്നത്. രണ്ടുമാസം മുതൽ ഒന്നര വർഷം വരെയാണ് കോഴ്സ് കാലാവധി. വിദേശരാജ്യങ്ങളിൽ നിന്ന് ഓൺലൈനായി പഠിക്കുന്നവർക്ക് അവർക്ക് സൗകര്യമുള്ള സമയങ്ങളിൽ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യാം.

പരിചയ സമ്പന്നർക്ക് സ‌ർട്ടിഫിക്കറ്റ് നേടാം

പ്ലബിംഗ്, വയറിംഗ് അടക്കമുള്ള പല തൊഴിലുകളിൽ വൈദഗദ്ധ്യമുള്ളവർക്ക് അംഗീകൃത സർട്ടിഫിക്കറ്റുകൾ ഇല്ലാത്തതിനാൽ പലപ്പോഴും വിദേശത്തേക്ക് പോകാനാകില്ല. ഇത്തരക്കാർക്ക് അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ് കറസ്പോണ്ടൻസ് കോഴ്സുകൾ.

പ്രധാന കോഴ്സുകൾ
ഡേറ്റ എൻട്രി, ഓഫീസ് അഡ്മിനിസ്ട്രേഷൻ, ബിസിനസ് കമ്മ്യൂണിക്കേഷൻ, മൊബൈൽ ടെക്നീഷ്യൻ, കമ്പ്യൂട്ടർ ഹാർഡ് വെയർ, അക്കൗണ്ടൻസി, ബേസിക് അക്കൗണ്ടൻസി, അഡ്വാൻസ് അക്കൗണ്ടൻസി, ജി.എസ്.ടി, വാറ്റ് (ഗൾഫ്), ആർട്ടിഫിഷ്യൽ ഇന്റിലജൻസ്, മൾട്ടിമീഡിയ, എൻജിനിയറിംഗ് ഡിപ്ലോമ, ഫാഷൻ ആൻഡ് ഇന്റീരിയർ, മാനേജ്മെന്റ് ആൻഡ് ഹെൽത്ത് കെയർ, ഓഡിയോ, വീഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ ഫോട്ടോഗ്രഫി.

ഫോൺ: 04742526669, 9400996669

കുണ്ടറ നെടുമ്പായിക്കുളം ആർ.ഒ.ബിക്ക് അടുത്ത് ഇ.എസ്.ഐ റോഡിൽ എം.എൻ യു.പി.എസിന് സമീപം ബ്ലൂ ബെൽ സ്കിൽ അക്കാഡമി എന്ന പേരിൽ എംപ്ലോയബിലിറ്റി സ്കിൽ സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഓൺലൈൻ കോഴ്സുകളിൽ ചേർന്നവർക്ക് ഇവിടെയെത്തി പരിശീലനം നടത്താം.

എംപ്ലോയബിലിറ്റി സ്കിൽ സെന്റർ അധികൃതർ