കൊല്ലം: മുണ്ടയ്ക്കൽ അമൃതുകുളങ്ങര മഹാദേവ ക്ഷേത്രത്തിലെ ഉപദേവത പ്രതിഷ്ഠ, ധ്വജ പ്രതിഷ്ഠ മഹോത്സവം 31ന് സമാപിക്കും.
ഇന്നു രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതി ഹോമം, നാളെ രാവിലെ 9.30നും 10.15നും മദ്ധ്യേ കൊടിമരത്തിൽ വാഹന പ്രതിഷ്ഠ, തുടർന്ന് കൊടിയേറ്റ് കലശാഭിഷേകം, ശ്രീഭൂതബലി. വൈകിട്ട് 5ന് ക്ഷേത്ര സമർപ്പണം ശിവഗിരി മഠം ജനറൽ സെക്രട്ടറി ശുഭംഗാനന്ദ സ്വാമി നിർവഹിക്കും. തുടർന്ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്‌ഘാടനം ചെയ്യും. ശിവഗിരി മഠം സ്വാമി വിശാലാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തും. സ്ഥപതി തങ്കപ്പൻ ആചാരി, ക്ഷേത്ര ശില്പി സതീഷ് കുമാർ കാവനാട് എന്നിവരെ ആദരിക്കും. മുൻ ഡി.ജി.പി ലോകനാഥ് ബെഹ്‌റ, തന്ത്രി തടത്തിൽ മഠം ടി.കെ.ചന്ദ്രശേഖരൻ, കേരളകൗമുദി റസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ, ഗാന്ധി പീസ് ഫൗണ്ടേഷൻ സെക്രട്ടറി ജി.ആർ. കൃഷ്ണകുമാർ, കെ.എസ്.എഫ്.ഡി.സി ഡയറക്ടർ കെ.എസ്. ജ്യോതി, ഗായകൻ ആശ്രാമം ഉണ്ണിക്കൃഷ്ണൻ എന്നിവർ മുഖ്യാതിഥികളാകും.
ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല അസി.പ്രൊഫ. ഡോ.എൻ.നൗഫൽ മുഖ്യ പ്രഭാഷണം നടത്തും. മേൽശാന്തി ഹരിപ്പാട് പൂവാശേരി മഠം എസ്.സുമേഷ് കുമാർ, കൗൺസിലർമാരായ എസ്.സവിതാദേവി, കുരുവിള ജോസഫ്, ടി.പി. അഭിമന്യു, ഭരണ സമിതി രക്ഷാധികാരികളായ സുരേഷ് ബാബു, തൊളിയറ പ്രസന്നൻ എന്നിവർ സംസാരിക്കും. ഭരണസമിതി സെക്രട്ടറി വൈ.പി. സൈജു സ്വാഗതവും ട്രഷറർ വി. കുമാർ നന്ദിയും പറയും. വൈകിട്ട് 7ന് ഗാനാർച്ചന, 7.30ന് തിരുവാതിര, 8ന് തിരുവാതിരയും കൈകൊട്ടിക്കളിയും. 26ന് വൈകിട്ട് 5.30ന് ഭജൻസ്. 6.30ന് തിരുവാതിര, 7ന് കോൽക്കളി, 7.30ന് കളരിപ്പയറ്റ്, 8ന് നൃത്തസന്ധ്യ. 27ന് രാവിലെ 7.30ന് അൻപറ സമർപ്പണം, വൈകിട്ട് 6ന് സോപാന സംഗീതാമൃതം, 7ന് നൃത്തസന്ധ്യ. 28ന് രാവിലെ 8.30ന് നാരായണീയം. വൈകിട്ട് 5.30ന് ഭജൻസ്, 7ന് നൃത്തോത്സവം. 29 ന് രാവിലെ 7ന് ഗുരുദേവ സ്തോത്രാലാപനം, വൈകിട്ട് 5നും 6നും ഭജൻസ്, 7.30 ന് മഴവില്ലഴക്. 30ന് രാവിലെ 6.30ന് ശിവ സഹസ്രനാമജപം, വൈകിട്ട് 5ന് ഭജനാമൃതം, 8ന് നൃത്തസമന്വയം. 31ന് വൈകിട്ട് 3.30ന് ആറാട്ട് ബലി, ആറാട്ട് പുറപ്പാട്, തുടർന്ന് കൊടിയിറക്ക്, വൈകിട്ട് 5 ന് കലാപ്രതിഭകളുടെ കലാവിരുന്ന്, 6.30ന് തിരുവാതിര, 7ന് നൃത്താഞ്ജലി. ഉത്സവാഘോഷ പരിപാടികൾക്ക് രക്ഷാധികാരികളായ സുരേഷ് ബാബു, തൊളിയറ പ്രസന്നൻ, പ്രസിഡന്റ് പി. മോഹനൻ, സെക്രട്ടറി വൈ.പി. സൈജു, ട്രഷറർ വി. കുമാർ, പ്രോഗ്രാം കൺവീനർ രേവന്ദ് രാജു, പ്രോഗ്രാം കോ ഓർഡിനേറ്റർ വൈ.പി. ലൈജു എന്നിവർ നേതൃത്വം നൽകും.