തൊടിയൂർ :പുലിയൂർവഞ്ചി ഇബ്‌നു ഗ്രന്ഥശാല ആൻഡ് വായനശാല, രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡുമായി ചേർന്ന് തൊടിയൂർ ഗ്രാമത്തെ സമ്പൂർണ തൊഴിൽരഹിതർ രഹിത ഗ്രാമമാക്കുന്നതിനുള്ള പദ്ധതിക്ക് രൂപം നൽകി. ആധുനിക സാങ്കേതിക വിദ്യകൾ കുട്ടികളെ പഠിപ്പിക്കുന്നതിനും മുതിന്നവർക്ക് ഇ-സാക്ഷരത നൽകുന്നതിനും ഗ്രാമത്തിലെ മുഴുവൻ മുതിന്ന പൗരൻമാരെയും ഉൾപ്പെടുത്തിക്കൊണ്ടാണ് പദ്ധതി നടപ്പാക്കുക. ഇബ്‌നു ഗ്രന്ഥശാലയിൽ ചേർന്ന യോഗത്തിൽ ഗ്രന്ഥശാല പ്രസിഡന്റ് സി.ജി.പ്രദീപ് കുമാർ അദ്ധ്യക്ഷനായി.
തൊഴിൽ വിദ്യാഭ്യാസ മേഖലയിലെ അനുഭവജ്ഞാനങ്ങൾ പുതിയ തലമുറയ്ക്ക് പകർന്നുനൽകാനും നവീന വിജയ പദ്ധതികളിലേക്ക് യുവതീ യുവാക്കളെ കൈപിടിച്ചുയർത്താനും മുതിർന്ന പൗരൻമാർക്ക് കഴിയുമെന്ന് ഗ്രന്ഥശാലാ രക്ഷാധികാരിയും രാരീരം ഇൻഫോ മീഡിയ പ്രൈവറ്റ് ലിമിറ്റഡ് ചെയർമാനുമായ ഡോ.രാജൻ പി തൊടിയൂർ വ്യക്തമാക്കി.
പദ്ധതിയുടെ ഭാഗമായി തൊടിയൂരിൽ ടെക്നോപാർക്കുകൾ ആരംഭിക്കുന്നതിനും തൊഴിൽ- വിദ്യാഭ്യാസ മേഖലയിലെ നൂതന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി തദ്ദേശഭരണ സ്ഥാപനങ്ങളുടെയും സർക്കാരിന്റെയും സഹകരണത്തോടെ ഗ്രാമത്തിലെ മുഴുവൻ ആളുകൾക്കും തൊഴിൽ നൽകുന്നതിന് ഇത്തരം പദ്ധതിയിലൂടെ കഴിയുമെന്ന് യോഗം വിലയിരുത്തി.സജിത നജീം , നജിം പൂവണ്ണാൽ ,കെ.നടേശൻ ഇല്ലിക്കുളം തുടങ്ങിയവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക് : 90376 82579 , 97479 14758