കൊല്ലം : സീനിയർ സിറ്റിസൺസ് സർവീസ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കൊട്ടാരക്കര ഗാന്ധി - ലെനിൻ ലൈബ്രറി ഹാളിൽ നടന്ന വയോജന -യുവ ജന സൗഹൃദ സദസ് കൗൺസിൽ സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് കെ.എൻ.കെ.നമ്പൂതിരി ഉദ്ഘാടനം ചെയ്തു.
ഡോ.വെള്ളിമൺ നെൽസൺ അദ്ധ്യക്ഷനായി. സംസ്ഥാന കമ്മിറ്റിയംഗം ജി.ഗോപിനാഥൻ ആമുഖ പ്രഭാഷണം നടത്തി. എൻ.ദിവാകരൻ, പവിത്രേശ്വരം ശ്രീധരൻ നായർ, നീലേശ്വരം സദാശിവൻ, ടി.ഗോപാലകൃഷ്ണൻ, മംഗലംബാബു , എം.കരുണാകരൻ, കെ.പി.ശങ്കരൻകുട്ടി, ശാന്തിനി കോട്ടാത്തല , കെ.കെ.അശോക് കുമാർ,ലാൽ വിശ്വൻ, കെ.ജി.ജോർജ്ജ്, ബി.നളിനി , പി.എസ്.ശശിധരൻ പിള്ള തുടങ്ങിയവർ സംസാരിച്ചു. ഇടയ്ക്കിടം ആയുർവേദ ഡിസ്‌പെൻസറിയിൽ കിടത്തി ചികിത്സആരംഭിക്കണമെന്നും
വയോജനങ്ങൾക്കും കർഷകർക്കും വിധവകളും ഉൾപ്പെടെയുള്ളവർക്ക് പ്രതിമാസം 5000 രൂപ ക്രമത്തിൽ ലഭ്യമാക്കണമെന്നും കൗൺസിൽ യോഗം ആവശ്യപ്പെട്ടു. കൊട്ടാരക്കര ഗവ.ആശുപത്രിയിൽ കാർഡിയോളജി,ന്യൂറോളജി, യൂറോളജി വിഭാഗങ്ങളിൽ ഡോക്ടർമാരെ നിയമിക്കുക, കൊട്ടാരക്കര സിവിൽ സ്റ്റേഷൻ കേന്ദ്രമാക്കി ഒരു റവന്യു ഡിവിഷണൽ ഓഫീസ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ അടങ്ങുന്ന പ്രമേയം പാസാക്കി. മേയ്, ജൂൺ മാസങ്ങളിലെ യൂണിറ്റ് സമ്മേളനങ്ങളോടനുബന്ധിച്ച് സൗജന്യ രോഗ നിർണയ ക്യാമ്പുകളും പഞ്ചായത്ത് തല വയോജന യുവജന സൗഹൃദ കൂട്ടായ്മയും സംഘടിപ്പിക്കണമെന്ന് യോഗം തീരുമാനിച്ചു.