vidya

ഓച്ചിറ: പ്രസവ ശസ്ത്രക്രിയയെ തുടർന്ന് യുവതി മരിച്ചു. ഓച്ചിറ ചങ്ങൻകുളങ്ങരയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു മരണം. പത്തനംതിട്ട ഏനാദിമംഗലം മാരൂർ അജി ഭവനത്തിൽ അജിത്തിന്റെ ഭാര്യ വിദ്യയാണ് (33) മരിച്ചത്.

കായംകുളം ചേരാവള്ളി വിദ്യാഭവനിൽ ഗോപിനാഥന്റെയും സുഷമയുടെയും മകളാണ് വിദ്യ. ശനിയാഴ്ച പുലർച്ചെ 2.30നായിരുന്നു മരണം. പ്രസവ വേദനയെ തുടർന്ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച വിദ്യ ശസ്ത്രക്രിയയിലൂടെ പെൺകുഞ്ഞിന് ജന്മം നൽകി. ലേബർ റൂമിൽ തുടരവേ ആരോഗ്യനില പെട്ടെന്ന് വഷളായി മരിക്കുകയായിരുന്നു. പെൺകുഞ്ഞ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. സംഭവത്തിൽ ഓച്ചിറ പൊലീസ് കേസെടുത്തു.