
കൊല്ലം: ഇലക്ടറൽ ബോണ്ട് അടക്കമുള്ള ബി.ജെ.പിയുടെ അഴിമതി വിഷയങ്ങളിൽ നിന്ന് ശ്രദ്ധ മാറ്റാനാണ് ഇന്ത്യാ മുന്നണിയുടെ ഭാഗമായ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ അറസ്റ്റെന്ന് മുൻ മന്ത്രി വി.എസ്. ശിവകുമാർ പറഞ്ഞു. ഡി.സി.സിയിൽ ചേർന്ന യു.ഡി.എഫ് കൊല്ലം പാർലമെന്റ് നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് ഇലക്ഷൻ കമ്മിറ്റി ചെയർമാൻ എം.എം. നസീർ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, യു.ഡി.എഫ് നേതാക്കളായ കെ.സി. രാജൻ, എ.എ. അസീസ്, ബിന്ദുകൃഷ്ണ, കെ.എസ്. വേണുഗോപാൽ, നൗഷാദ് യൂനുസ്, എ. ഷാനവാസ്ഖാൻ, ജ്യോതികുമാർ ചാമക്കാല, പ്രകാശ് മൈനാഗപ്പള്ളി, സഞ്ജീവ് സോമരാജൻ തുടങ്ങിയവർ സംസാരിച്ചു.