പത്തനാപുരം: പത്തനാപുരം ഗാന്ധിഭവൻ ഇന്റർനാഷണൽ മോഡൽ റസിഡൻഷ്യൽ സ്പെഷ്യൽ സ്കൂളിന്റെ ഇരുപതാം വാർഷികം പി.എസ്.സുപാൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു.
സ്കൂൾ പി.ടി.എം.എ പ്രസിഡന്റ് എൻ.രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷനായി. ഗാന്ധിഭവൻ സെക്രട്ടറി പുനലൂർ സോമരാജൻ, ചെയർപേഴ്‌സൺ ഷാഹിദാ കമാൽ, വൈസ് ചെയർമാൻ പി.എസ്.അമൽരാജ്, സ്കൂൾ ഡെപ്യുട്ടി മാനേജർ അമിതാ ആയുഷ്, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ അഡ്വ.സി.കെ.പ്രദീപ്കുമാർ, ഹെഡ്മിസ്ട്രസ് ഡോ.എം.സെലീന എന്നിവർ സംസാരിച്ചു.