ശാസ്താംകോട്ട: ദേവസ്വം ബോർഡ് കോളേജ് ഫിസിക്സ് വിഭാഗം അദ്ധ്യാപിക പ്രൊഫ.ടി.വിജയകുമാരിയുടെ 11-ാം അനുസ്മരണം ഡോ.സുജിത് വിജയൻപിള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഇന്റർ കൊളീജിയറ്റ് ഫിസിക്സ് ക്വിസിൽ കെ.എസ്.എം ഡി.ബി കോളേജ് ഒന്നാം സ്ഥാനവും മാവേലിക്കര ബിഷപ്പ് മൂർ കോളേജ് രണ്ടാം സ്ഥാനവും നേടി. പ്രിൻസിപ്പൽ ഡോ.കെ.സി.പ്രകാശ് അദ്ധ്യക്ഷനായി. വിജയകുമാരി സ്മാരക എൻഡോവ്മെന്റുകളുടെ വിതരണവും നടന്നു. ഡോ.ജി.ആർ.രമ്യ , ഡോ.ബി.പ്രേംലെറ്റ്,ഡോ.നിഷ എസ്.പണിക്കർ,ഡോ.അനിത ആനന്ദ്, ഡോ.ബീന,പ്രൊഫ.നാരായണപിള്ള, പ്രൊഫ.ഉണ്ണികൃഷ്ണൻ, പ്രൊഫ.പി.കെ റെജി, പ്രൊഫ.എസ്.ലീല,ഡോ.ബീന, ഡോ.ജയശ്രീ,പ്രൊഫ.മീര എസ്.ആനന്ദ്, അഡ്വ.ദീപക് അനന്തൻ എന്നിവർ സംസാരിച്ചു.