d
കേരള കള്ള് ചെത്തു വ്യവസായ വികസന ബോർഡ് അംഗമായി തിരഞ്ഞെടുക്കപ്പെട്ട തൊടിയൂർ രാമചന്ദ്രനെ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ആദരിക്കുന്നു.

കൊല്ലം: പുതുതായി ഗവൺമെന്റ് രൂപീകരിച്ച കേരള കള്ള് വ്യവസായ വികസന ബോർഡിന്റെ അംഗമായി തിരഞ്ഞെടുക്കപ്പെട്ട തൊടിയൂർ രാമചന്ദ്രന് ചെത്ത് തൊഴിലാളി ഫെഡറേഷൻ സ്വീകരണം നൽകി. സ്വീകരണ സമ്മേളനം ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. തൊഴിലാളികളുടെ അവകാശങ്ങൾ ഓരോന്നായി നിയമഭേദഗതിയിലൂടെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഇന്ത്യ കണ്ട ഏറ്റവും വലിയ വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തെ പുറത്താക്കാനുള്ള അവസരം കൈവന്നിരിക്കുന്ന ഈ തിരഞ്ഞെടുപ്പ് പോരാട്ടത്തിൽ മുഴുവൻ തൊഴിലാളികളും ഉണർന്ന് പ്രവർത്തിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. തൊടിയൂർ രാമചന്ദ്രനെ ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ ആദരിച്ചു.

കൊല്ലം ഡി.സി.സി ഓഫീസിൽ നടന്ന സമ്മേളനത്തിൽ ഫെഡറേഷൻ പ്രസിഡന്റ് പി.ജി.ദേവ് അദ്ധ്യക്ഷനായി. കൊല്ലം പാർലമെന്റ് യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രൻ, എ.കെ.ഹദീസ്, സംസ്ഥാന ജനറൽ സെക്രട്ടറി ജോസഫ്, പി.കെ.വേണു, തോമസ് സെബാസ്റ്റ്യൻ, വടക്കേവിള ശശി, ചവറ ഹരീഷ് കുമാർ, തുടങ്ങിയവർ സംസാരിച്ചു. സ്വീകരണത്തിന് തൊടിയൂർ രാമചന്ദ്രൻ നന്ദി പറഞ്ഞു.