f
ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും കൊല്ലം ശ്രീ നാരായണ കോളേജ് ആന്റി റാഗിംഗ് സെൽ, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ്, ആന്റി ഡ്രഗ് അവയർനസ് സെൽ എന്നിവയുടെയും ആഭിമുഖ്യത്തിൽ ആ സംഘടിപ്പിച്ച ആന്റി റാഗിംഗ് ബോധവത്കരണ സെമിനാർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌​ട്രേറ്റ് എസ്.എ. സജാദ് ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: ജില്ലാ ലീഗൽ സർവീസ് അതോറിട്ടിയുടെയും കൊല്ലം ശ്രീ നാരായണ കോളേജ് ആന്റി റാഗിംഗ് സെൽ, ആന്റി ഹ്യൂമൻ ട്രാഫിക്കിംഗ് ക്ലബ്, ആന്റി ഡ്രഗ് അവയർനസ് സെൽ എന്നിവയുടെയും ആഭിമുഖ്യത്തിൽ ആന്റി റാഗിംഗ് ബോധവത്കരണ സെമിനാർ സംഘടിപ്പിച്ചു. കൊല്ലം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്​ മജിസ്‌​ട്രേറ്റ് എസ്.എ.സജാദ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് പ്രൊഫ. ഡോ.ബി.ടി.സുലേഖ അദ്ധ്യക്ഷയായി. അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ് ബോധവത്കരണ ക്ലാസെടുത്തു. എസ്.ഐ ജയശ്രീ റാഗിംഗിന്റെ ദൂഷ്യവശങ്ങൾ സംസാരിച്ചു. എസ്.പി.സി രാജേഷ്, ബിനു, മെറിൻ എന്നിവർ സീസാരിച്ചു. ആന്റി റാഗിംഗ് സെൽ നോ‌ഡൽ ഓഫീസർ ഡോ.പി.എസ്. പ്രീത സ്വാഗതവും ഡോ. അനുജി നന്ദിയും പറഞ്ഞു.