photo
കുന്നത്തൂർ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികൾക്ക് ഉപകരണങ്ങൾ നൽകുന്ന പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനേഷ് കടമ്പനാട് ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി : കുന്നത്തൂർ ഗ്രാമപഞ്ചായത്തിലെ 2023 -24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പഞ്ചായത്തിലെ മുഴുവൻ അങ്കണവാടികൾക്കും പ്രഷർ കുക്കറുകൾ, ധാന്യസംഭരണികൾ, മറ്റു പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡാനിയൽ തരകന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനേഷ് കടമ്പനാട് വിതരണോദ്ഘാടനം നടത്തി. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അദ്ധ്യക്ഷനായി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീലേഖ, ജനപ്രതിനിധികളായ റെജി കുര്യൻ, രാജൻ നാട്ടിശ്ശേരി, പ്രഭാകുമാരി, അനീഷ്യ, ഐ.സി.ഡി.എസ് സൂപ്പർവൈസർ ലതികുമാരി, ഗ്രാമപഞ്ചായത്തിലെയും അങ്കണവാടികളുടെയും ജീവനക്കാർ എന്നിവർ പങ്കെടുത്തു.