കൊല്ലം: കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിനു സമീപത്തെ ജോയിന്റ് കൗൺസിൽ ഹാളിനോടു ചേർന്നുള്ള ബസ് ഗാരേജിന്റെ ഭിത്തി തകർന്നു വീണു. സമീപത്ത് നിറുത്തിയിട്ടിരുന്ന ലോറിക്ക് കേടുപാടുണ്ടായി. ഇന്നലെ രാവിലെ ആറിനാണ് സംഭവം. ലിങ്ക് റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി ഗാരേജിന് സമീപത്തെ ഓടയുടെ കുഴി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് വലുതാക്കുന്നതിനിടെയാണ് ഭിത്തി ഇടിഞ്ഞത്. 25 മീറ്റർ നീളമുള്ള ഭിത്തിയാണ് തകർന്നത്. പുലർച്ചെ ആയതിനാൽ സമീപത്ത് ആളുകളില്ലാതിരുന്നത് ദുരന്തം ഒഴിവാക്കി.