d
ജയകുമാർ

കൊല്ലം: പൊതുസ്ഥലത്ത് മദ്യപിച്ച് അസഭ്യം പറഞ്ഞത് ചോദ്യം ചെയ്ത എസ്.ഐയെ മർദ്ദിച്ച പ്രതി അറസ്റ്റിൽ. തിരുമുല്ലവാരം എം.കെ.ആർ.എ 121 ആര്യശ്രീയിൽ ജയകുമാറാണ് (46) കൊല്ലം വെസ്റ്റ്

പൊലീസിന്റെ പിടിയിലായത്. വെസ്റ്റ് എസ്.ഐ സന്തോഷ് കുമാറിനാണ് (46) മർദ്ദനമേറ്റത്. കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6നായിരുന്നു സംഭവം. തിരുമുല്ലവാരം ബീച്ചിൽ മദ്യപിച്ച് അസഭ്യം വിളിക്കുന്നത് പട്രോളിംഗിനെത്തിയ എസ്.ഐയും സംഘവും കാണുകയും ഇവരിത് ചോദ്യം ചെയ്യുകയും

പ്രതിയെ പിന്തിരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രകോപിതനായ പ്രതി എസ്.ഐയുടെ യൂണിഫോമിൽ കുത്തിപ്പിടിക്കുകയും മുഖത്ത് അടിക്കുകയുമായിരുന്നു. മർദ്ദനം, ഔദ്യോഗിക കൃത്യനിർവണം തടസപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.