പുനലൂർ: പുനലൂർ ടൗൺ പ്രസ് ക്ലബിന്റെ വാർഷികാഘോഷവും അനുമോദനവും 27ന് രാവിലെ 10.30ന് പോസ്റ്റ് ഓഫീസ് ജംഗ്ഷനിലെ പ്രസ് മീറ്റ് ഹാളിൽ നടക്കും. പ്രസ് ക്ലബ് പ്രസിഡന്റ് എൻ.എസ്.സന്തോഷ്കുമാറിന്റെ അദ്ധ്യക്ഷതയിൽ ചേരുന്ന ചടങ്ങിൽ ആതുര സേവന രംഗത്ത് സ്തുതൃർഹമായ സേവനം നടത്തി വരുന്ന പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, വിളക്കുടി സ്നേഹതീരം ഡയറക്ടർ സിസ്റ്റർ റോസ്ലിൻ എന്നിവരെ മെമന്റോ നൽകി ആദരിക്കും. ക്ലബ് വൈസ് പ്രസിഡന്റ് അനിൽ പന്തപ്ലാവ്, സെക്രട്ടറി ഇടമൺ ബാഹുലേയൻ, ജോ.എസ്.എൻ.രാജേഷ്, ട്രഷറർ ബി.പ്രമോദ്കുമാർ, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി.രഞ്ജുലാൽ,ഷാഹുൽഹമീദ്, സുനിൽകുമാർ,രജിത്ത് രാജൻ,ശരത്ത് തുടങ്ങിയ നിരവധി പേർ സംസാരിക്കും.