കടയ്ക്കൽ: എസ്.എൻ.ഡി.പി യോഗം കടയ്ക്കൽ യൂണിയൻ ചിതറ മേഖല സമ്മേളനം വളവുപച്ച ശാഖ ഓഡിറ്റോറിയത്തിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ഡി.ചന്ദ്രബോസ് അദ്ധ്യക്ഷനായി. സമ്മേളനം യോഗം കൗൺസിലർ പച്ചയിൽ സന്ദീപ് ഉദ്ഘാടനം ചെയ്തു. സിനിമ സംവിധായകൻ സന്തോഷ് മോഹൻ, കവി കാട്ടാമ്പള്ളി നിഷ്കളൻ എന്നിവരെ ആദരിച്ചു. കുമാരനാശാൻ ചരമ ശദാബ്‌ദി സ്മരണ കവി കാട്ടാമ്പള്ളി നിഷ്കളൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ വൈസ് പ്രസിഡന്റ് കെ.പ്രേം രാജ്, കൗൺസിൽ അംഗങ്ങളായ പാ ങ്ങലുകാട് ശശിധരൻ, എസ്.വിജയൻ, വി.അമ്പിളിദാസ്, എസ്.സുധാകരൻ, എം.കെ.വിജയമ്മ, സുധർമ്മകുമാരി, പ്രകാശൻ എന്നിവർ സംസാരിച്ചു.