ചടയമംഗലം :ഇന്ത്യൻ നിർമ്മിത വിദേശ മദ്യം അനധികൃതമായി വിറ്റതിന് ഒരാളെ അറസ്റ്റ് ചെയ്തു. കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ഇരുട്ടുകാട് പ്രദേശത്തു മദ്യ വിൽപ്പന നടത്തിയ കാഞ്ഞിരത്തുംമൂട് തോട്ടുംഭാഗംകര എസ്.എൻ മൻസിലിൽ നൗഷാദിനെ (50) ആണ് ചടയമംഗലം എക്സൈസ് ഇൻസ്‌പെക്ടർ എ.കെ. രാജേഷിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. വില്പനയ്ക്കിടെ ബാക്കിയുണ്ടായിരുന്ന 2 ലിറ്റർ മദ്യവും കൈവശമുണ്ടായിരുന്ന 600 രൂപയും പിടിച്ചെടുത്തു. ഗ്രേഡ് അസിസ്റ്റന്റ് ഇൻസ്‌പെക്ടർമാരായ ഉണ്ണികൃഷ്ണൻ, ഷാനവാസ്, സി.ഇ.ഒമാരായ മാസ്റ്റർ ചന്തു, ജയേഷ് ബിൻസാഗർ, ശ്രേയസ് ഉമേഷ്‌, ഡ്രൈവർ സാബു എന്നിവരും സംഘത്തിലുണ്ടായിരുന്നു.