ccc
എസ്.എൻ.ഡി.പി യോഗം പള്ളിക്കൽ ശാഖയിലെ പ്രതിഷ്ഠാ വാർഷികത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ സ്വാമി ശിവബോധാനന്ദ സംസാരിക്കുന്നു

കൊട്ടാരക്കര: എസ്.എൻ.ഡി.പി യോഗം പള്ളിക്കൽ 2377-ാം നമ്പർ ശാഖാ ഗുരുമന്ദിരത്തിലെ 22-ാം പ്രതിഷ്ഠാ വാർഷികാഘോഷം നടന്നു. ഗണപതിഹോമം, കലശാഭിഷേകം, സർവൈശ്വര്യപൂജ , ശ്രീനാരായണ ദിവ്യ പ്രബോധനം എന്നിവയോടെ ആരംഭിച്ച ചടങ്ങിൽ ശ്രീനാരായണ വിശ്വധർമ്മ മഠാധിപതി സ്വാമി ശിവബോധാനന്ദ ശ്രീനാരായണ ദിവ്യ പ്രബോധനം നടത്തി. തുടർന്ന് നടന്ന പ്രതിഷ്ഠാ വാർഷിക പൊതുസമ്മേളനം മൈലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ജി.നാഥ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് സതീഷ് സത്യപാലൻ അദ്ധ്യക്ഷനായി. യൂണിയൻ സെക്രട്ടറി അഡ്വ.പി.അരുൾ, ബോർഡ് മെമ്പർ അഡ്വ.എൻ.രവീന്ദ്രൻ, നിയുക്ത ബോർഡ് മെമ്പർ അനിൽ ആനക്കോട്ടൂർ, വനിതാ സംഘം ശാഖാ പ്രസിഡന്റ് ഓമന രവി എന്നിവർ സംസാരിച്ചു. ശാഖാ അഡ്മിനിസ്ട്രേറ്റർ കെ.സുരേഷ് ബാബു സ്വാഗതവും വനിതാ സംഘം ശാഖാ സെക്രട്ടറി ബിന്ദു പ്രദീപ് നന്ദിയും പറഞ്ഞു.