pp

കുണ്ടറ: ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികൾ ഓശാന പെരുന്നാൾ ആഘോഷിച്ച ഇന്നലെ നെടുമ്പായിക്കുളം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവകയിൽ നടന്ന ആഘോഷം വികാരി ഫാ. മാത്യു തോമസിന്റെ കാർമികത്വത്തിൽ രാവിലെ 6.30ന് പ്രഭാത നമസ്കാരത്തോടെ ആരംഭിച്ചു, വിശുദ്ധ കുർബാനാനന്തരം പള്ളിപ്രദക്ഷിണം, നേർച്ച വിളമ്പ് എന്നിവയോടെ 11.30ന് ശുശ്രൂഷകൾ സമാപിച്ചു. മാതാവിന്റെ വചനിപ്പ് പെരുന്നാളായ ഇന്ന് രാവിലെ 6.30ന് പ്രഭാത നമസ്കാരം, തുടർന്ന് വിശുദ്ധ കുർബാന, വൈകിട്ട് 6 ന് സന്ധ്യാ നമസ്കാരം. നാളെ സന്ധ്യാ നമസ്കാരത്തോടുകൂടി ഹാശാ ആഴ്ചയിലെ ശുശ്രൂഷകൾക്ക് തുടക്കമാകും.