 
പുനലൂർ: കൊല്ലം ലോക്സഭ മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാർത്ഥി എം.മുകേഷിന്റെ സ്വീകരണ പരിപാടികൾക്ക് പുനലൂർ മണ്ഡലത്തിൽ തുടക്കമായി. ഇന്നലെ മണ്ഡലത്തിലെ റോസ്മലയിൽ എത്തിയ സ്ഥാനാർത്ഥിയെ മലയോര കർഷകർ സ്വീകരിച്ചു. തുടർന്ന് നടന്ന സ്വീകരണ പരിപാടികൾ മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. പാർലമെന്റ് തിരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി അഡ്വ.കെ.രാജു അദ്ധ്യക്ഷനായി. പ്രസിഡന്റ് വരദരാജൻ, സി.പി.എം ജില്ല സെക്രട്ടറി എസ്.സുദേവൻ,ഇടത് മുന്നണി നേതക്കളായ എസ്.ജയമോഹൻ, എം.സലീം,എം.എ.രാജഗോപാൽ, സി.അജയപ്രസാദ്,എസ്.ബിജു, വി.പി.ഉണ്ണികൃഷ്ണൻ,കെ.ധർമ്മരാജൻ, വി.എസ്.സോമരാജൻ, എൻ.നവമണി, ഷൈൻബാബു,ബിജുലാൽ പാലസ്,ശിവൻകുട്ടി, രാജേന്ദ്രൻ നായർ തുടങ്ങിയവർ സംസാരിച്ചു. തുടർന്ന് ഇടപ്പാളയത്തെ സ്വീകരണത്തിന് ശേഷം കരയാളർ തോട്ടത്തിലെത്തിയ സ്ഥാനാർത്ഥിയെ കൈകൊട്ടിക്കളി കലാകാരികളായ സ്ത്രീകൾ നൃത്തത്തോടെയാണ് വരവേറ്റത്. സ്ഥാനാർത്ഥി ഇവർക്കൊപ്പം ഇറങ്ങി നൃത്തം വച്ചതും കൗതുക കാഴ്ചയായി മാറി. പിന്നീട് അതിർത്തിയിലെ കോട്ടവാസൽ വഴി സ്ഥാനാർത്ഥി അച്ചൻകോവിലിൽ എത്തി സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ചേർന്ന സമാപന യോഗം സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം വരദരാജൻ ഉദ്ഘാടനം ചെയ്തു. അച്ചൻകോവിൽ സുരേഷ് ബാബു അദ്ധ്യക്ഷനായി.