
കൊല്ലം: ജനാധിപത്യവും മതേതരത്വവും മുഖമുദ്രയായ ഇന്ത്യ നിലനിൽക്കണമെങ്കിൽ നരേന്ദ്രമോദി അധികാരത്തിൽ നിന്നു പുറത്തു പോകണമെന്ന് കെ.പി.സി.സി സെക്രട്ടറി സൂരജ് രവി പറഞ്ഞു. കൊല്ലം സെൻട്രൽ മണ്ഡലം യു.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യു.ഡി.എഫ് മണ്ഡലം ചെയർമാൻ എ.കെ. സാബ്‌ജാൻ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. റാം മോഹൻ, ഈച്ചംവീട്ടിൽ നയാസ് മുഹമ്മദ്, പി.ആർ. പ്രതാപചന്ദ്രൻ, അഡ്വ. ആർ. സുനിൽ, മീരറാണി, അജിത് കുരീപ്പുഴ, ശിവപ്രസാദ്, എച്ച്. അബ്ദുൽറഹ്മാൻ, എസ് നാസറുദ്ദീൻ, ഭരതൻ, കെ.എം. റഷീദ്, ശബരീനാഥ് തുടങ്ങിയവർ സംസാരിച്ചു.