photo
സബർമതി ഗ്രന്ഥശാല യുവജനവേദിയുടെ ഫുട്ബാൾ പ്രദർശന മത്സരത്തിൽ പങ്കെടുത്തവർ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാറിനൊപ്പം

കരുനാഗപ്പള്ളി : സബർമതി ഗ്രന്ഥശാല യുവജന വേദി സംഗീത ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ എന്നിവയുടെ ആഭിമുഖ്യത്തിൽ രൂപീകരിച്ച ഫുട്ബാൾ ടീമിന്റെ ഉദ്‌ഘാടനവും പ്രദർശന മത്സരവും സംഘടിപ്പിച്ചു. വിപീസ് 7 ടർഫ് ഗ്രൗണ്ടിൽ നടന്ന മത്സരം താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി. വിജയകുമാർ ഉദ്‌ഘാടനം ചെയ്തു. സബർമതി ഗ്രന്ഥശാലാ പ്രസിഡന്റ് സുമൻജിത്ത് മിഷ ടീമിനെ പരിചയപ്പെടുത്തി. നഗരസഭാ നേതൃസമിതി കൺവീനർ എ.സജീവ്, കുമാരനാശാൻ ഗ്രന്ഥശാല സെക്രട്ടറി ടി.എം.ആൽഡ്രിൻ സബർമതി ഗ്രന്ഥശാലാ സെക്രട്ടറി വി.ആർ.ഹരികൃഷ്ണൻ, ടീം സബർമതി ക്യാപ്ടൻ ആദിത്യൻ, ലൈബ്രേറിയൻ സുമി സുൽത്താൻ എന്നിവർ സംസാരിച്ചു.