കരുനാഗപ്പള്ളി: കോൺഗ്രസ് നേതാവും ഗ്രാമ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും നഗരസഭ ചെയർമാനുമായിരുന്ന എച്ച്.സലീമിന്റെ 5-ാമത് അനുസ്മരണസമ്മേളനം സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. സൗത്ത് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് സുരേഷ് പനക്കുളങ്ങരയുടെ അദ്ധ്യക്ഷതയിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ വിജയഭാനു സ്വാഗതം പറഞ്ഞു. കെ.എ.ജവാദ്, കെ.ജി.രവി, എം.അൻസാർ ,നജീം മണ്ണേൽ, ബിന്ദുജയൻ, ബോബൻ ജി.നാഥ്, എൻ.അജയകുമാർ, മുനമ്പത്ത് ഷിഹാബ്, സിംലാൽ, മുനമ്പത്ത് ഗഫൂർ, പി.വി.ബാബു, സുബാഷ്‌ബോസ്, രമേശ്ബാബു, ഓമനക്കുട്ടൻ, താഹിർ, അശോകൻ അമ്മവീട്, എം.നിസാർ തുടങ്ങിയവർ പ്രഭാഷണം നടത്തി.