കരുനാഗപ്പള്ളി: മുൻ വൈരാഗ്യത്താൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ചയാൾ കരുനാഗപ്പള്ളി പൊലീസിന്റെ പിടിയിലായി. ആദിനാട് തെക്ക് കോമളത്ത് പടിഞ്ഞാറേ തറയിൽ ശംഭു എന്ന് വിളിക്കുന്ന ഹരി കൃഷ്ണൻ( 29)ആണ് അറസ്റ്റിലായത്. പ്രതിയുടെ ഭാര്യയെ ഉപദ്രവിച്ചു എന്ന വിരോധത്താൽ മാർച്ച് 19 ന് ആദിനാട് ശക്തികുളങ്ങര അമ്പലത്തിൽ കുടുംബത്തോടൊപ്പം ഉത്സവം കാണുന്നതിനായി വന്ന പ്രണവിനെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയായിരുന്നു. തുടർന്ന് പ്രണവിന്റെ ഭാര്യയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. സംഭവത്തിനുശേഷം ഒളിവിൽ പോയ ഹരികൃഷ്ണനെ കഴിഞ്ഞദിവസം കായംകുളം റെയിൽവേ സ്റ്റേഷൻ പരിസരത്തു നിന്നാണ് പിടികൂടിയത്.