തൊടിയൂർ: കല്ലേലിഭാഗം ജനതാ വായനശാലയും കരുനാഗപ്പള്ളി പ്രിസൈസ് കണ്ണാശുപത്രിയും ചേർന്ന് സൗജന്യ നേത്രപരിശോധന ക്യാമ്പും തിമിര നിർണയ ക്യാമ്പും സംഘടിപ്പിച്ചു. ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.അനിരുദ്ധൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.ഗ്രന്ഥശാല പ്രസിഡന്റ് ശ്രീജിത്ത് ശ്രീനികേതൻ, സെക്രട്ടറിസുരേഷ് പനയ്ക്കൽ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് അംഗം സുനിത അശോകൻ, അജയകുമാർ ,പ്രസന്നൻ, എ.രമേശൻ, കൊച്ചു പൊടിയൻ, മധു എന്നിവർ സംസാരിച്ചു.