ഓയൂർ : കൊല്ലം പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥി എം. മുകേഷിന്റെ ഇലക്ഷൻ പ്രചരണാർത്ഥം വെളിനല്ലൂർ പഞ്ചായത്തിലെ ഉഗ്രൻകുന്ന് വാർഡിലെ 21-ാം നമ്പർ ബൂത്ത് കൺവെൻഷൻ ബൂത്ത് പ്രസിഡന്റ് കെ.അനിൽകുമാറിന്റെ അദ്ധ്യക്ഷതയിൽ നടന്നു. ബൂത്ത് സെക്രട്ടറി വി.ഹരികുമാർ സ്വാഗതം പറഞ്ഞു. അനീഷ് വയ്യാനം കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു.
സ്ഥാനാർത്ഥിയുടെ വിജയത്തിന് വേണ്ടി 101 അംഗം കമ്മിറ്റിക്ക് രൂപം നൽകി. ബൂത്ത് സെക്രട്ടറിയായി വി. ഹരികുമാറിനെ തിരഞ്ഞെടുത്തു.