കരുനാഗപ്പള്ളി: ഓൾ കേരള മാർബിൾസ് ആൻഡ് ടൈൽസ് വർക്കേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി മണ്ഡലം കൺവെൻഷൻ സംസ്ഥാന പ്രസിഡന്റ് സുരേഷ് തൃശൂർ ഉദ്ഘാടനം ചെയ്തു. കരുനാഗപ്പള്ളി കുലശേഖരപുരം സർവീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് മുഹമ്മദ് റാഫി അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി ബാബു കരുനാഗപ്പള്ളി സ്വാഗതം പറഞ്ഞു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് സജു കോട്ടാത്തല സംഘടന വിശദീകരണവും സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സജയൻ മലയിൻകീഴ് ജീവന്‍ സുരക്ഷാനിധി പദ്ധതിയുടെ വിശദീകരണവും നടത്തി. മെഹർഖാൻ ചേന്നല്ലൂർ മുഖ്യാതിഥിയായിരുന്നു. യോഗത്തിൽ സാമൂഹികനീതി പോരാട്ടത്തിന് ജില്ലയിൽ സംഘടന ശക്തിപ്പെടുത്തുവാനുള്ള തീരുമാനമെടുത്തു. ജില്ലാ ട്രഷറർ രാജ പേരേടം നന്ദി പറഞ്ഞു. ഭാരവാഹികളായി ഗീരീഷ് (പ്രസിഡന്റ്) ,ബിനു വരവിള (സെക്രട്ടറി ), ബൈജു ആദിനാട് (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.