
കൊല്ലം : മീറ്റേഴ്സ് എംപ്ലോയീസ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) പള്ളിമുക്കിൽ മീറ്റർ കമ്പനിക്കു മുന്നിൽ സംഘടിപ്പിച്ച ധർണ പി.സി. വിഷ്ണുനാഥ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ദേശീയപാതയോരത്തെ ആറര ഏക്കറോളം വരുന്ന ഭൂമി വൻകിട കോർപ്പറേറ്റുകൾക്ക് കൈമാറാനാണ് ശ്രമമെന്ന് അദ്ദേഹം ആരോപിച്ചു. കെ.പി.സി.സി നിർവ്വാഹക സമിതി അംഗവും യൂണിയൻ പ്രസിഡന്റുമായ അഡ്വ. എ. ഷാനവാസ്ഖാൻ അദ്ധ്യക്ഷത വഹിച്ചു. ഐ.എൻ.ടി.യു.സി ജില്ലാ ട്രെഷറർ അൻസർ അസീസ്, വടക്കേവിള ശശി, ബി. ശങ്കരനാരായണ പിള്ള, എം. നൗഷാദ്, പാലത്തറ രാജീവ്, കോതേത്തു ഭാസുരൻ, ഒ.ബി. രാജേഷ്, മണക്കാട് സലിം, പെരിനാട് മുരളി, മോഹൻലാൽ, അഡ്വ. ജി. അജിത്, വീരേന്ദ്രകുമാർ, ഷീബാ തമ്പി, അൻവർദീൻ ചാണിക്കൽ, സുരേഷ് ബാബു, എസ്. നാസറുദ്ദീൻ, നൗഷാദ്, താജുദ്ദീൻ പള്ളിമുക്ക്, സുധീർ കൂട്ടു വിള, മുനീർ ബാനു, എന്നിവർ സംസാരിച്ചു.