ഓയൂർ: ജം ഇയ്യത്തുൽ ഉലമാ യേ ഹിന്ദ് കാരാളികോണം യൂണിറ്റ് റമദാൻ സന്ദേശവും ഇഫ്താർ സംഗമവും സംഘടിപ്പിച്ചു. യൂണിറ്റ് വൈസ് പ്രസിഡന്റ് പണയിൽ ഹനീഫ് അദ്ധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി നുജൂമുദ്ദീൻ മൗലവി അൽ ഖാസിമി ഉദ്ഘാടനം ചെയ്തു. ഹുസൈൻ മൗലവി ഈരാറ്റുപേട്ട റമദാൻ സന്ദേശം നൽകി. വാർഡ് മെമ്പർ ഐ.മുഹമ്മദ് റഷീദ് വിശിഷ്ടാതിഥിയായി.കാരാളികോണം ദാറുൽ ഈമാൻ മദ്രസാ ഇൻസ്റ്റി:ഒഫ് ഖുർആൻ ചെയർമാൻ ഉസ്താദ് അജിലാൻ മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. ഹനീഫ റാവുത്തർ , യൂണിറ്റ് പ്രസിഡന്റ് നാസർ മൗലവി അൽകൗസരി , യൂണിറ്റ് സെക്രട്ടറി നജീം കാരാളികോണം , ജലാൽ എന്നിവർ പങ്കെടുത്തു.