fine-
കൊല്ലം ഫൈൻ ആർട്ട്സ് സൊസൈറ്റി (കൊല്ലം ഫാസ്) ആഭിമുഖ്യത്തിൽ നടന്ന 'ഒരു ചിരി, ഇരുചിരി, മുച്ചിരി' എന്ന ഹാസ്യ പരിപാടി ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ ഉദ്ഘാടനം ചെയ്യുന്നു

കൊല്ലം: കഷ്ട്‌ടപ്പാടുകൾക്കിടയിലും അവസരത്തിനൊത്ത് ചിരിക്കാൻ കഴിയുന്നവർക്കാണ് ജീവിത വിജയം ഉണ്ടാകുന്നതെന്ന് ചലച്ചിത്ര താരവും കേരള സംസ്ഥാന ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാനുമായ പ്രേംകുമാർ പകറഞ്ഞു. കൊല്ലം ഫൈൻ ആർട്ട്സ് സൊസൈറ്റി (കൊല്ലം ഫാസ്) ആഭിമുഖ്യത്തിൽ നടന്ന 'ഒരു ചിരി, ഇരുചിരി, മുച്ചിരി' എന്ന ഹാസ്യ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഫാസ് ആക്ടിംഗ് പ്രസിഡന്റ് പ്രതാപ് ആർ.നായർ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രദീപ് ആശ്രാമം, നോവലിസ്റ്റും മാദ്ധ്യമ പ്രവർത്തകനുമായ എസ്. സുധീശൻ, പ്രൊഫ. ജി. മോഹൻദാസ്, ട്രഷറർ എം. ക്ലീറ്റസ് എന്നിവർ സംസാരിച്ചു. ഡോ. തോമസ് വില്ല്യം, സുശീന്ദ്രൻ, ഹസീന, ഫൈസൽ, എം.എസ്. സിദ്ധാർത്ഥ്, കെ.പി. തോമസ്, ശെൽവകുമാർ, മീനു, ആർ. രവികുമാർ, ആൽവിൻ, അരുൺ എന്നിവർ തമാശകൾ അവതരിപ്പിച്ചു.