rode-
ചാത്തന്നൂർ - പരവൂർ റോഡിന്റെ യഥാർത്ഥ അവകാശി എം. പി മാത്രം

കൊല്ലം: എൻ.കെ. പ്രേമചന്ദ്രൻ എം.പി കേന്ദ്രാവിഷ്‌കൃത പദ്ധതിയായ കേന്ദ്ര റോഡ് ഫണ്ടിൽ ഉൾപ്പെടുത്തി 22.2 കോടി രൂപ മുടക്കി നി​ർമ്മി​ച്ച ചാത്തന്നൂർ- പരവൂർ- പാരിപ്പള്ളി റോഡിന്റെ അവകാശവാദം എം.എൽ.എയും ഇടത് മുന്നണിയും ഏറ്റെടുത്ത് ഫ്‌ളക്‌സ് ബോർഡ് സ്ഥാപിച്ചിരിക്കുന്നത് അപഹാസ്യമാണെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി എൻ. ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. മുൻപ് എം.എൽ.എ ഫണ്ടിൽ ഉൾപ്പെടുത്തി നി​ർമ്മി​ച്ച റോഡി​ന് 7 വർഷത്തെ ഗ്യാരണ്ടി ഉണ്ടെന്നാണ് പറഞ്ഞി​രുന്നതെങ്കി​ലും ഒരു വർഷം തികയുന്നതിന് മുമ്പേ തകർന്നു. എം.പി ഈ വിഷയത്തിൽ ഇടപെടുകയും തകർന്ന് കിടന്ന റോഡ് കേന്ദ്ര ഫണ്ടിൽ ഉൾപ്പെടുത്തുകയും ചെയ്യുകയുമായി​രുന്നു. ഇതാണ് യാഥാർത്ഥ്യം എന്നിരിക്കെ വോട്ട് ലക്ഷ്യമി​ട്ടു നടത്തുന്ന അവകാശവാദം ജനം തിരിച്ചറിയുമെന്നും ഉണ്ണിക്കൃഷ്ണൻ പറഞ്ഞു.