കൊല്ലം: സംസ്ഥാന കിഡ്‌സ്, സബ് ജൂനി​യർ, ജൂനി​യർ ബാസ്കറ്റ് ബോൾ ചാമ്പ്യൻഷി​പ്പിൽ പങ്കെ​ടു​ക്കേണ്ട ജില്ലാ ടീം തിരഞ്ഞെടുപ്പിനു വേണ്ടി​യു​ള്ള ചാമ്പ്യൻഷിപ്പ് ഏപ്രിൽ 8, 9 തീയ​തി​ക​ളിൽ കൊട്ടാ​ര​ക്ക​ര കട​ല​വി​ള​യി​ലു​ളള കാർമൽ റസി​ഡൻഷ്യൽ സീനി​യർ സെക്കൻഡറി സ്‌കൂളിൽ നടക്കും. 8ന് കിഡ്‌സ്, സബ് ജൂനി​യർ വിഭാ​ഗം, 9ന് ജൂനി​യർ വിഭാ​ഗം തിരഞ്ഞെടുപ്പ് നടക്കും. 2013 ജനുവരി ഒന്നിനോ ശേ​ഷമോ ജനി​ച്ച​വർക്ക് കിഡ്‌സ് വിഭാ​ഗ​ത്തിലും 2011 ജനുവരി ഒന്നിനോ ശേഷമോ ജനി​ച്ച​വർക്ക് സബ് ജൂനി​യർ വിഭാ​ഗ​ത്തിലും 2006 ജനുവരി ഒന്നിനോ ശേഷമോ ജനി​ച്ച​വർക്ക് ജൂനി​യർ വിഭാ​ഗ​ത്തിലും പങ്കെ​ടു​ക്കാം. ടീമു​കൾ ഏപ്രിൽ 2ന് മുമ്പ് അസോ​സി​യേ​ഷ​നു​മായി ബന്ധ​പ്പെ​ടണം.