അഞ്ചൽ: എസ്.എൻ.ഡി.പിയോഗം അരീക്കൽ ശാഖയുടെ വാർഷിക സമ്മേളനം പുനലൂർ യൂണിയൻ പ്രസിഡന്റ് ടി.കെ.സുന്ദരേശൻ ഉദ്ഘാടനം ചെയ്തു. ഗുരുദേവ സന്ദേശങ്ങളുടെ പ്രസക്തി വർദ്ധിച്ചുവരുന്ന കാലഘട്ടത്തിലൂടെയാണ് നാം മുന്നോട്ടു പോകുന്നതെന്ന് ടി.കെ.സുന്ദരേശൻ പറഞ്ഞു. വിദ്യാഭ്യാസത്തിലൂടെയും വ്യവസായത്തിലൂടെയും പുരോഗതി കൈവരിക്കണമെന്ന ഗുരുദേവന്റെ ഉപദേശം പ്രവർത്തികമാക്കുവാൻ ശ്രീനാരായണീയർക്ക് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ശാഖാ പ്രസിഡന്റ് ശ്രീനിവാസൻ അദ്ധ്യക്ഷനായി. ശാഖാ സെക്രട്ടറി ബി.രമേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. യൂണിയൻ സെക്രട്ടറി ആർ.ഹരിദാസ്, യൂണിയൻ വൈസ് പ്രസിഡന്റ് എ.ജെ. പ്രതീപ്, ഡയറക്ടർ ബോർഡ് മെമ്പർ ജി. ബൈജു, കൗൺസിലർമാരായ എസ്.സദാനന്ദൻ, ശശിധരൻ, വനിതാ സംഘം പ്രസിഡന്റ് ഷീലാ മധുസൂദനൻ,വൈസ് പ്രസിഡന്റ് ഉദയകുമാരി എന്നിവർ സംസാരിച്ചു. ശാഖാ ഭാരവാഹികളായി സുധാകരൻ (പ്രസിഡന്റ്), സുഭാഷ് (വൈസ് പ്രസിഡന്റ്), അരീക്കൽ രമേശൻ (സെക്രട്ടറി), ശ്രീനിവാസൻ (യൂണിയൻ പ്രതിനിധി), വനിതാ സംഘം ഭാരവാഹികളായി വസന്ത (പ്രസിഡന്റ്), വിനീത (വൈസ് പ്രസിനഡന്റ്), സിംലാശാന്തിനി (സെക്രട്ടറി), അനില(യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.