nkp
എൻ.കെ. പ്രേമചന്ദ്രന്‍ ക്യാമ്പസ് സന്ദര്‍ശനത്തിന്‍റെ ഭാഗമായി നിലമേല്‍ എന്‍.എസ്.എസ്. കോളേജിലെത്തിയപ്പോള്‍

കൊല്ലം: കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ ക്യാമ്പസ് സന്ദർശനം ശ്രദ്ധേയമാകുന്നു. നവ വോട്ടർമാരെ നേരിൽ കാണുന്നതിനായി ജില്ലയിലെ ഒട്ടുമിക്ക ക്യാമ്പസുകളിലും പ്രേമചന്ദ്രൻ സന്ദർശനം നടത്തി.

മുതിർന്ന പാർലമെന്റ് അംഗമെന്ന നിലയിൽ രാഷ്ട്രീയത്തിനപ്പുറമായ വരവേൽപ്പാണ് ക്യാമ്പസുകളിൽ നിന്ന് ലഭിച്ചതെന്ന് പ്രേമചന്ദ്രൻ ചൂണ്ടിക്കാട്ടി. നിലവിലുള്ള കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ രാഷ്ട്രീയ നിലപാടുകളും ഇരട്ടത്താപ്പ് നയങ്ങളും വിദ്യാർത്ഥികൾ പ്രേമചന്ദ്രനുമായി സംവദിച്ചു. കോളേജ് വിദ്യാർതഥികൾക്ക് ഉയർന്ന രാഷ്ട്രീയ ബോധവും ആർജ്ജവവുമുള്ളതായും പ്രേമചന്ദ്രൻ പറഞ്ഞു. യു.ഡി.എസ്.എഫ് ജില്ലാ കമ്മിറ്റിയാണ് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകുന്നത്.

പ്രേമചന്ദ്രന്റെ ഇന്നത്തെ കാമ്പസ് പര്യടനം ചാത്തന്നൂരിൽ നിന്ന് ആരംഭിക്കും.രാവിലെ 9ന് പാരിപ്പള്ളി യു.കെ.എഫ് എൻജിനിയറിംഗ് കോളേജ്, വലിയകൂനമ്പായിക്കുളം എൻജിനിയറിംഗ് കോളേജ്, ഗവ. നഴ്‌സിംഗ് ആൻഡ് മെഡിക്കൽ കോളേജ്, പരവൂർ എസ്.ആർ.വി ഐ.ടി.ഐ, എസ്.എൻ കോളേജ് ചാത്തന്നൂർ, രാമൻകുളങ്ങര ഗവ. വനിത ഐ.ടി.ഐ എന്നിവിടങ്ങളിൽ സന്ദർശനം നടത്തും.