photo
അഞ്ചൽ വൈദികജില്ലയുടെ നേതൃത്വത്തിൽ നടന്ന ദിവ്യകാരുണ്യ സംഗമം വൈദികജില്ലാ വികാരി ഫാ. ബോവസ് മാത്യു ഉദ്ഘാടനം ചെയ്യുന്നു. ഫാ. തോമസ് കുറ്റിയിൽ, സിസ്റ്റർ ആൻസലറ്റ്, സിസ്റ്റർ ചൈതന്യ, ഏഴംകുളം രാജൻഎന്നിവർ സമീപം

അഞ്ചൽ : മലങ്കര കത്തോലിക്കാ സഭ അഞ്ചൽ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടന്ന ദിവ്യകാരുണ്യ സംഗമം ഏഴംകുളം ഹോളിഫാമിലി ദൈവാലയത്തിൽ വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലയിലെ 19 ഇടവകകളിൽ നിന്ന് പങ്കെടുത്ത പ്രതിനിധികളുടെ സംഗമത്തിൽ തിരുവനന്തപുരം മൗണ്ട് കാർമ്മൽ റിട്രീറ്റ് സെന്റർ അഡ്മിനിസ്‌​ട്രേറ്റർ ഫാ.വിൽസൻ തട്ടാരുതുണ്ടിൽ ക്ലാസ് നയിച്ചു. സമൂഹബലിയും ദിവ്യകാരുണ്യ ആരാധനയും ദിവ്യകാരുണ്യ പ്രദക്ഷിണവും നടന്നു. ഫാ. ബനഡിക്ട് കൂടത്തുമണ്ണിൽ, ഫാ.തോമസ് കുറ്റിയിൽ, ഏഴംകുളം രാജൻ എന്നിവർ സംസാരിച്ചു.