കരുനാഗപ്പള്ളി: ജനക്ഷേമനീതി വേദിയുടെ സംസ്ഥാനതല ഉദ്ഘാടനവും യുദ്ധവിരുദ്ധ സദസും കരുനാഗപ്പള്ളിയിൽ സംഘടിപ്പിച്ചു. കരുനാഗപ്പള്ളി ടൗൺക്ലബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന പ്രസിഡന്റ് കെ.വി.സൂര്യകുമാർ അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ.ഗോപൻ മുഖ്യപ്രഭാഷണവും രക്ഷാധികാരി എ.എ.സിദ്ദിഖ് ലോഗോപ്രകാശനവും നടത്തി. പ്രൊഫ.ഡോ.കെ.രാജേന്ദ്രൻ, അഡ്വ.സുധീർകാരിക്കൽ, നസീംബീവി, റഹിം ചെങ്ങഴത്ത് എന്നിവർ സംസാരിച്ചു.സംസ്ഥാന ജനറൽ സെക്രട്ടറി എ.എ.ലത്തീഫ് സ്വാഗതവും സംസ്ഥാന ട്രഷറർ എം.ഷംസുദ്ദീൻകുഞ്ഞ് നന്ദിയും പറഞ്ഞു. കോട്ടയം അഡീഷണൽ സൂപ്രണ്ട് ഒഫ് പൊലീസ് വി.സുഗതൻ, കവി ഡി.മുരളീധരൻ എന്നിവരെ ചടങ്ങിൽ വെച്ച് ആദരിച്ചു.