കരുനാഗപ്പള്ളി: ശ്രീ മൂക്കുംപുഴ ദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠാ കർമ്മത്തിന്റെ ഭാഗമായി ഇന്ന് വൈകിട്ട് 4ന് മാദ്ധ്യമ സംഗമം സംഘടിപ്പിക്കുന്നു. സനാതന ധർമ്മവും മാദ്ധ്യമങ്ങളും എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിക്കുന്ന സെമിനാർ കേരള കൗമുദി റെസിഡന്റ് എഡിറ്ററും കൊല്ലം യൂണിറ്റ് ചീഫുമായ എസ്.രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും. സ്പെഷ്യൽ കറസ്പോണ്ടന്റ് ജയചന്ദ്രൻ ഇലങ്കത്ത് അദ്ധ്യക്ഷനാകും. ചീഫ് റിപ്പോർട്ടർ ജ്യോതിലാൽ, ചീഫ് സബ് എഡിറ്റർ ആർ.പ്രദീപ് എന്നിവർ സംസാരിക്കും. കരയോഗം പ്രസിഡന്റ് എം.വത്സലൻ സ്വാഗതവും ജനറൽ കൺവീനർ സി.ചന്ദ്രബാബു നന്ദിയും പറയും.