photo-
യു.ഡി.എഫ് ശൂരനാട് വടക്ക് മണ്ഡലം കൺവെൻഷൻ ജില്ലാ ചെയർമാൻ കെ.സി.രാജൻ ഉദ്ഘാടനം ചെയ്യുന്നു

പോരുവഴി: യു.ഡി.എഫ് ശൂരനാട് വടക്ക് മണ്ഡലം കൺവെൻഷൻ യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി. രാജൻ ഉദ്ഘാടനം ചെയ്തു. ശൂരനാട് വടക്ക് യു.ഡി.എഫ് മണ്ഡലം ചെയർമാൻ എസ്.ശ്രീകുമാർ അദ്ധ്യക്ഷനായി. ഗോകുലം അനിൽ, കാരക്കാട് അനിൽ,ബാബു , ഹനീഫചേർന്നല്ലൂർ അഷറഫ്, നളിനാക്ഷൻ, പ്രസന്നൻ, സി കെ പൊടിയൻ, ലത്തീഫ്, അരുൺ ഗോവിന്ദ്, സുഹൈൽ അൻസാരി എന്നിവർ സംസാരിച്ചു.