പോരുവഴി : ഭരണിക്കാവ്, രവീന്ദ്ര ലോഡ്ജിൽ തീപിടിത്തം. ഇന്നലെ വൈകിട്ട് 5ന് തീപിടിത്തം ഉണ്ടായി എന്ന അറിയിപ്പ് ലഭിച്ചതിനെ തുടർന്ന് ശാസ്താംകോട്ട അഗ്നിരക്ഷാനിലയത്തിലെ ജീവനക്കാർ എത്തി തീഅണയ്ക്കുകയായിരുന്നു. 9 മുറികളുള്ള ലോഡ്ജിലെ ഒരു മുറിയിലാണ് തീപിടിത്തം ഉണ്ടായത്. സേനയുടെ സംയോചിതമായ ഇടപെടൽ മൂലം മറ്റു മുറികളിലേക്കും മറ്റ് കടകളിലേക്കും തീ പടരാതെ വൻ ദുരന്തം ഒഴിവാക്കി. സ്റ്റേഷൻ ഓഫീസർ ജയചന്ദ്രൻ , അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ യേശുദാസ് എന്നിവരുടെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ഷിനു, രതീഷ്,ഗോപൻ,ഷാനവാസ്, ഫയർ ഓഫീസ് ഡ്രൈവർ ഹരിലാൽ, രാജീവ്, ഹോം ഗാർഡ്, ഉണ്ണികൃഷ്ണൻ, സുന്ദരൻ, ശ്രീകുമാർ, ഷാജി എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.