കൊല്ലം: എൻ.ഡി.എ കൊല്ലം ലോക്‌സഭാ മണ്ഡലം സ്ഥാനാർത്ഥി കൃഷ്ണകുമാറിന്റെ റോഡ് ഷോ ഇന്ന് വൈകിട്ട് 4ന് കൊട്ടിയത്ത് നിന്ന് നിന്നാരംഭിച്ച് കൊല്ലം അനന്ദവല്ലീശ്വരത്ത് സമാപിക്കും. തിരുവനന്തപുരത്ത് നിന്ന് വൈകിട്ട് 3.30ന് ചാത്തനൂർ ശ്രീ ഭൂതനാഥ ക്ഷേത്ര സന്ദർശനത്തിന് ശേഷം കൊട്ടിയത്ത് എത്തുന്ന സ്ഥാനാർത്ഥി കൃഷ്ണകുമാറിനെ കൊല്ലം ലോക്‌സഭാ മണ്ഡലം ഇൻ ചാർജ് കെ.സോമൻ, എൻ.ഡി.എ ജില്ലാ ചെയർമാൻ ബി.ബി.ഗോപകുമാർ, കൺവീനർ പച്ചയിൽ സന്ദീപ് എന്നിവർ ചേർന്ന് സ്വീകരിക്കും. തുടർന്ന് നൂറുകണക്കിന് പ്രവർത്തകർ ബൈക്കുകളിലായി റോഡ് ഷോ സംഘടിപ്പിക്കും. ഉമയനല്ലൂർ, പള്ളിമുക്ക്,​ മാടൻനട, ചിന്നക്കട വഴി ആനന്ദവല്ലീശ്വരത്ത് സമാപിക്കും.