കൊല്ലം: പൗരത്വത്തിന് മതമില്ല മതാടിസ്ഥാനത്തിൽ ഇന്ത്യൻ ജനതയെ ഭിന്നിപ്പിക്കരുത് എന്ന സന്ദേശമുയർത്തി 27ന് വൈകിട്ട് 7ന് കന്റോൺമെന്റ് മൈതാനിയിൽ പൗരത്വ സംരക്ഷണ സദസ് സംഘടിപ്പിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാമൂഹ്യ​ സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖരും വിവിധ മതപണ്ഡിതരും പങ്കെടുക്കും. ഭരണഘടനാ സംരക്ഷണ സമിതിയുടെ നേതൃത്വത്തിലാണ് പരിപാടി നടത്തുന്നത്.