കൊല്ലം: പോളയത്തോട് പെട്രോൾ പമ്പിന് മുന്നിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീകളും 10 വയസുകാരിയും ഉൾപ്പെടെ നാല് പേർക്ക് പരിക്ക്. ഇന്നലെ രാത്രി 11നായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കാൻ ശ്രമിച്ച സൈക്കിൾ യാത്രക്കാരനെ ഇടിക്കാതിരിക്കാൻ ഓട്ടോ വെട്ടിച്ചപ്പോൾ മറിയുകയായിരുന്നു. സൈക്കിൾ യാത്രക്കാരനായ പോളയത്തോട് സ്വദേശി നടേശൻ (66) , ഓട്ടോറിക്ഷയിലെ യാത്രക്കാരായ വാളത്തുംഗൽ ഗോപാലശേരി സ്വദേശികളായ ബേബി (56), മരുമകൾ വിദ്യ (31), വിദ്യയുടെ മകൾ വൈഗ (10) എന്നിവർക്കാണ് പരിക്കേറ്റത്. ഓട്ടോറിക്ഷ ഡ്രൈവർ ബേബിക്ക് പരിക്കില്ല. അപകടത്തിൽപ്പെട്ടവരെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.