കൊല്ലം: കൊല്ലം പാർലമെന്റ് മണ്ഡലം മാർക്‌സിസ്‌റ്റ് കമ്മ്യൂണിസ്‌റ്റ് പാർട്ടി ഒഫ് ഇന്ത്യ (യുണൈറ്റഡ്) സ്ഥാനാർത്ഥിയായി പി.കൃഷ്‌ണമ്മാളിനെ തീരുമാനിച്ചതായി ജില്ലാ സെക്രട്ടറി ജെ.ഡെന്നീസ് അറിയിച്ചു. പാർട്ടിയുടെ കേന്ദ്ര കമ്മിറ്റി അംഗവും നാഷണൽ ട്രേഡ് യൂണിയൻ ഇൻഷിയേറ്റീവ് ദേശീയ എക്‌സി. അംഗവുമാണ്. പത്തനാപുരം സ്വദേശിയാണ്.