
കൊല്ലം: ലോക്സഭ തിരഞ്ഞെടുപ്പ് സമ്പൂർണ ഹരിതചട്ടം പാലിച്ച് പ്രകൃതിസൗഹൃദമെന്ന് ഉറപ്പാക്കാൻ കൈപ്പുസ്തകം വിതരണം ചെയ്യുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻ.ദേവിദാസ്.
സംശയനിവാരണമാണ് മുഖ്യലക്ഷ്യം. ശാസ്ത്രീയ രീതിയിലുള്ള ഹരിത ക്രമീകരണങ്ങളും കൈപ്പുസ്തകത്തിൽ വിവരിക്കുന്നുണ്ട്. നിരീക്ഷണത്തിന് പ്രത്യേക സംവിധാനവും ഹരിതചട്ടപാലനം ഉറപ്പാക്കുന്നതിന് വിവിധതലങ്ങളിൽ പ്രത്യേക സമിതികളെയും നിയോഗിച്ചു.
പോളിംഗ് ഉദ്യോഗസ്ഥർക്കും ഏജന്റുമർക്കുമുള്ള ഭക്ഷണപദാർത്ഥങ്ങൾ, കുടിവെള്ളം മുതലായവയ്ക്ക് പ്ലാസ്റ്റിക് ബോട്ടിലുകൾ, കണ്ടെയ്‌നറുകൾ എന്നിവ പാടില്ലെന്നും കളക്ടർ അറിയിച്ചു.
പ്രധാന നിർദേശങ്ങൾ
പ്ലാസ്റ്റിക് ഒഴിവാക്കി കോട്ടൺ, പേപ്പർ, പോളി എത്തിലീൻ പ്രചാരണ ബോർഡുകൾ ഉപയോഗിക്കുക
കുടിവെള്ളം ശേഖരിക്കേണ്ടത് സ്റ്റീൽ ബോട്ടിലുകളിൽ
വാഹനാലങ്കാരം പ്രകൃതി സൗഹൃദ വസ്തുക്കൾകൊണ്ട് മാത്രം
പോളിംഗ് ബൂത്തുകളിൽ മാലിന്യം തരം തിരിച്ച് നിക്ഷേപിക്കാൻ ബിന്നുകൾ
പ്രചാരണ സാമഗ്രികൾ ശാസ്ത്രീയമായി സംസ്കരിക്കണം
മാലിന്യനീക്കത്തിന് ഹരിത കർമ്മ സേനയുടെ സേവനം പ്രയോജനപ്പെടുത്തണം