കൊല്ലം: ജില്ലയിൽ കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ച ശേഷം 56123 പേർ പുതുതായി വോട്ടർ പട്ടികയിൽ പേരുചേർത്തു. ജില്ലയിലാകെ 2103448 വോട്ടർമാരാണുള്ളത്. ഇതിൽ 1000355 പുരുഷന്മാരും 1103074 സ്ത്രീകളും 19 ട്രാൻസ്ജെൻഡർമാരും ഉൾപ്പെടും. 20,329 പേർ ഭിന്നശേഷിക്കാരാണ്.

85 വയസിന് മുകളിൽ 17939 വോട്ടർമാരാണ് ജില്ലയിലുള്ളത്. കൂടുതൽ വോട്ടർമാരുള്ളത് കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലും (210229) കുറവ് കൊല്ലം നിയോജക മണ്ഡലത്തിലും (170053) ആണ്.

സമ്മതിദാനാവകാശത്തിലേക്ക് അരലക്ഷത്തിലധികം പുതിയ വോട്ടർമാരെ നയിക്കാനായത് ജനാധിപത്യത്തിന്റെ വിജയമാണെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഓഫീസർ കൂടിയായ കളക്ടർ എൻ.ദേവിദാസ് പറഞ്ഞു.